വി.ഡി. സതീശന്റെ അപ്രതീക്ഷിത വരവ്; രാഹുൽ ഗാന്ധിയെ കാണാൻ പോലീസ് സ്റ്റേഷനിലെത്തി

ന്യൂഡൽഹി: ഇന്ത്യാ സഖ്യം ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ അപ്രതീക്ഷിതമായി സമരവേദിയിലെത്തി. പ്രതിപക്ഷ എംപിമാർ ജന്തർ മന്തറിലേക്ക് പോകുന്നതിനിടെ പോലീസ് ഷാംഗ്രി-ലാ ഇറോസ് ഹോട്ടലിനു സമീപം ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞിരുന്നു. ഇതിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെയുള്ള കേരള ഹൗസിലായിരുന്നു സതീശൻ.

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് തടഞ്ഞതിനു പിന്നാലെ കേരള ഹൗസിൽനിന്ന് സതീശൻ കാൽനടയായി പ്രതിഷേധസ്ഥലത്തെത്തി. തുടർന്ന് രാഹുൽ ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ബാരകാംബ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെ സതീശനും അവിടെയെത്തി.

നേതാക്കളെ ആരെയും സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കില്ലെന്നായിരുന്നു പോലീസിന്റെ ആദ്യ നിലപാട്. തുടർന്ന് പോലീസുമായി ഏറെനേരം സംസാരിച്ച സതീശൻ സ്റ്റേഷനകത്ത് പ്രവേശിച്ച് രാഹുൽ ഗാന്ധിയെ കാണാൻ അനുമതി നേടി.

Leave a Reply

Your email address will not be published. Required fields are marked *