ഗ്യാനേഷ് കുമാറിന്റെ പൈതൃകവീട്ടിൽ ഗംഗാജലം തളിച്ച് ശുദ്ധീകരണം

ആഗ്ര: ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ആഗ്രയിലെ പൈതൃകവീട്ടിൽ ഗംഗാജലം ഉപയോഗിച്ച് ശുദ്ധീകരണ ചടങ്ങ് നടത്തി. സെപ്റ്റംബർ 28ന് കോൺഗ്രസ് പ്രവർത്തകർ വീടിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് ചൊവ്വാഴ്ച ശുദ്ധീകരണ ചടങ്ങ് സംഘടിപ്പിച്ചത്. 

വിജയ് നഗർ മേഖലയിലെ ജ്ഞാനേഷ് കുമാറിന്റെ വീട്ടിലേക്ക് ആദ്യം ഗംഗാജലവുമായി കലശയാത്ര നടത്തി. തുടർന്ന് സുന്ദരകാണ്ഡ പാരായണവും നടന്നു. വീട്ടിൽ ഗംഗാജലം തളിച്ചാണ് ശുദ്ധീകരണ ചടങ്ങ് പൂർത്തിയാക്കിയത്.

സെപ്റ്റംബർ 28ലെ പ്രതിഷേധത്തിനിടെ വീട് വൃത്തികേടാക്കിയെന്നും വാതിലിൽ ആക്ഷേപകരമായ പരാമർശങ്ങൾ എഴുതിയെന്നും ജ കുമാറിന്റെ മാതാവ് സത്യവതി ഗുപ്ത ആരോപിച്ചു. പ്രതിഷേധത്തിനിടെ മുദ്രാവാക്യങ്ങൾ മുഴക്കുകയും മോശമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതായും അവർ പറഞ്ഞു. ഇതിനെ തുടർന്നാണ് ക്ഷേത്രത്തിൽനിന്ന് ഗംഗാജലവുമായി കലശയാത്ര നടത്തി വീട് ശുദ്ധീകരിച്ചതെന്നും സത്യവതി ഗുപ്ത വ്യക്തമാക്കി. 

ജ കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങളുടെ ഭാഗമായാണ് സെപ്റ്റംബർ 28ന് ആഗ്രയിലെ പൈതൃകവീടിന് മുന്നിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധനയുമായി (SIR) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളാണ് പ്രതിഷേധത്തിന് പിന്നിൽ. തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസർക്കാരും ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *