65 സെക്കൻഡിൽ 29 ശരിയുത്തരങ്ങൾ; ഓസ്‌ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്‌സ് സ്പെല്ലിങ് ബീ കിരീടം നേടി 11-കാരി ആരിക ഹർഷ

സിഡ്‌നി: വെറും 65 സെക്കൻഡിൽ 29 വാക്കുകൾക്ക് കൃത്യമായി അക്ഷരവിന്യാസം നൽകി ഓസ്‌ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്‌സ് സ്പെല്ലിങ് ബീയിൽ ദേശീയ കിരീടം സ്വന്തമാക്കി പതിനൊന്നുകാരി ആരിക ഹർഷ. സിഡ്‌നിയിലെ ഹോൾസ്‌വർത്തി പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിനിയായ ആരിക, 5-6 ക്ലാസുകളിലെ വിഭാഗത്തിലാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. ആദ്യ ശ്രമത്തിൽ തന്നെയാണ് ഈ കൊച്ചുമിടുക്കി ദേശീയ ചാമ്പ്യൻപട്ടം നേടിയത്.

മത്സരത്തിൽ ടാസ്മാനിയയിൽ നിന്നുള്ള ഷാർലറ്റ് എഡ്വേർഡ്സ് (13), സൗത്ത് ഓസ്‌ട്രേലിയയിൽ നിന്നുള്ള അന്ന യു (9) എന്നിവരാണ് മറ്റ് വിഭാഗങ്ങളിൽ ജേതാക്കളായത്. ഇതോടെ സ്പെല്ലിങ് ബീ ചരിത്രത്തിൽ ഇതാദ്യമായി മൂന്ന് വിഭാഗങ്ങളിലെയും ദേശീയ കിരീടങ്ങൾ പെൺകുട്ടികൾ സ്വന്തമാക്കി അപൂർവ നേട്ടം കുറിച്ചു.

രാജ്യത്തുടനീളമുള്ള സ്‌കൂളുകളിൽ നിന്നായി റെക്കോർഡ് പങ്കാളിത്തത്തോടെ 98,783 വിദ്യാർത്ഥികളാണ് ഇത്തവണ മത്സരത്തിനായി രജിസ്റ്റർ ചെയ്തിരുന്നത്. കടുത്ത മത്സരത്തിനൊടുവിലാണ് അമ്പരപ്പിക്കുന്ന വേഗതയിലും കൃത്യതയിലും ആരിക ദേശീയതലത്തിൽ ഒന്നാമതെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *