കൊച്ചി: പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ (NBFC), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED) എന്നിവയുടെ ആഭിമുഖ്യത്തിൽ ത്രിദിന സൗജന്യ റസിഡൻഷ്യൽ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലയിലെ കളമശ്ശേരിയിലുള്ള കീഡ് (KIED) ക്യാമ്പസിലാണ് പരിശീലനം നടക്കുന്നത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ബാച്ചുകളിലേക്കുള്ള രജിസ്ട്രേഷനാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.
പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2026 ഒക്ടോബർ 17-നകം രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി പ്രവൃത്തിദിവസങ്ങളിൽ ഓഫീസ് സമയത്ത് +91 471 2770534, +91 8592958677 എന്നീ ഫോൺ നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. കൂടാതെ നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നുള്ളവർ), +91 8802 012345 (വിദേശത്ത് നിന്നുള്ള മിസ്ഡ് കോൾ സേവനം) എന്നിവ വഴിയും വിവരങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

