ആവേശത്തിരയിളക്കി ഗർബ ചുവടുകൾ; ഓസ്ട്രേലിയയിൽ നവരാത്രി ആഘോഷങ്ങൾ സജീവം

സിഡ്നി: ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. സിഡ്നി, ബ്രിസ്ബേൻ, പെർത്ത്, മെൽബൺ, അഡ്‌ലെയ്ഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് ഉജ്ജ്വലമായ ഗർബ, ദണ്ഡിയ ചുവടുകളോടെയാണ് ഇന്ത്യൻ സമൂഹം ആഘോഷങ്ങളിൽ പങ്കുചേരുന്നത്. പ്രവാസലോകത്ത് ഉത്സവപ്രതീതി നിറച്ചുകൊണ്ട് നടക്കുന്ന ആഘോഷങ്ങൾ വരും ദിവസങ്ങളിലും കൂടുതൽ ആവേശത്തോടെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *