നെടുമ്പാശ്ശേരി വാഹനാപകടം; ഒന്നാം പ്രതി സുഹൈൽ ഉൾപ്പെടെ നാലുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളി

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി സുഹൈൽ ഉൾപ്പെടെ നാലു പ്രതികളുടെയും ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളി. ഒന്നു മുതൽ നാലു വരെ പ്രതികളായ സുഹൈൽ, നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്.

അപകടസമയത്ത് കാറോടിച്ചിരുന്ന ഒന്നാം പ്രതി സുഹൈൽ മദ്യപിച്ചിരുന്നതായും, ഇയാളുടെ രക്തത്തിലും മൂത്രത്തിലും ആൽക്കഹോളിന്റെ സാന്നിധ്യം ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികളുടെ പ്രായവും കുറ്റകൃത്യത്തിന്റെ ഗൗരവവും കണക്കിലെടുത്ത് ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *