ആരോഗ്യരംഗത്തെ എഐ സാങ്കേതികവിദ്യ; മെൽബണിൽ ബോധവൽക്കരണ സെമിനാർ ഒക്ടോബർ 24-ന്

മെൽബൺ: ആരോഗ്യ സംരക്ഷണ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉണ്ടാക്കുന്ന മാറ്റങ്ങളും സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി വിപഞ്ചിക ഗ്രന്ഥശാല മെൽബൺ ഇങ്കിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ‘എഐ ആൻഡ് ഹെൽത്ത്‌കെയർ: ഓപ്പർച്യുണിറ്റീസ്, റിസ്ക്സ്, ദ റോഡ് എഹെഡ്’ എന്ന വിഷയത്തിൽ നടക്കുന്ന പരിപാടി ഒക്ടോബർ 24 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ സ്പ്രിംഗ്‌വേൽ റിസർവ് ഹാളിൽ (വിക്ടോറിയ) വെച്ചാണ് നടക്കുന്നത്.

മെഡിക്കൽ ഡയഗ്നോസിസ്, രോഗീപരിചരണം, വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും, വൈദ്യശാസ്ത്രത്തിലെ ധാർമ്മിക ഉത്തരവാദിത്തങ്ങൾ, എഐ ചാറ്റ്ബോട്ടുകളുടെ പ്രവർത്തനം, ആരോഗ്യ പ്രവർത്തകരുടെ ഭാവി ചുമതലകൾ തുടങ്ങിയ നിർണായക വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും. സൈബർ സെക്യൂരിറ്റി അഡ്വൈസർ ജയ് ചന്ദ്രശേഖർ, ബാങ്കിങ് & ഫിനാൻഷ്യൽ ഐടി സ്പെഷ്യലിസ്റ്റ് സതീഷ് കണ്ണൻ, സൈക്യാട്രിസ്റ്റുകളായ ഡോ. മനോജ് കുമാർ, ഡോ. നവീൻ തോമസ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ പാനലാണ് സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.

ഓസ്‌ട്രേലിയൻ ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി ഇൻകോർപ്പറേറ്റഡ്, ഗുഡ് തിങ്സ് ഓസ്‌ട്രേലിയ എന്നിവരാണ് കമ്മ്യൂണിറ്റി പാർട്ണർമാർ. പ്രവേശനം തികച്ചും സൗജന്യമാണെങ്കിലും മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി സഞ്ജയ് പരമേശ്വരൻ (0433 147 235), ഗിരീഷ് അവനൂർ (0490 022 557) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Report by Sanjay Parameswaran

Leave a Reply

Your email address will not be published. Required fields are marked *