സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ഡോ. ആൻഡ്രൂ ചാൾട്ടൻ എംപി

സിഡ്നി: മുഖാമുഖം നിന്ന് സംസാരിക്കുമ്പോൾ ഒട്ടും പറയാൻ ധൈര്യപ്പെടാത്ത കാര്യങ്ങൾ പോലും ആളുകൾ ഓൺലൈൻ ഇടങ്ങളിൽ യാതൊരു മടിയുമില്ലാതെ അധിക്ഷേപമായി ചൊരിയുകയാണെന്ന് ഓസ്‌ട്രേലിയൻ കാബിനറ്റ് സെക്രട്ടറിയും പാരമാറ്റ ഫെഡറൽ എംപിയുമായ ഡോ. ആൻഡ്രൂ ചാൾട്ടൻ. സോഷ്യൽ മീഡിയയിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന വിദ്വേഷ പരാമർശങ്ങളെയും തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ പ്രത്യക്ഷപ്പെടുന്ന മോശം കമന്റുകളെയും കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം തുറന്നടിച്ചത്.

സമൂഹമാധ്യമങ്ങളിൽ കടുത്ത അധിക്ഷേപങ്ങളും അസഹിഷ്ണുതയും പ്രചരിപ്പിക്കുന്നത് സമൂഹത്തിലെ വളരെ ചെറിയൊരു വിഭാഗം ആളുകൾ മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു രാജ്യമെന്ന നിലയിൽ ഓസ്‌ട്രേലിയ ഇപ്പോഴും പരസ്പര സൗഹാർദ്ദവും സാമൂഹിക ഐക്യവും കാത്തുസൂക്ഷിക്കുന്ന മണ്ണാണ്. എന്നാൽ, രാജ്യത്തിന്റെ സമാധാനാന്തരീക്ഷവും സാമൂഹിക ഐക്യവും സംരക്ഷിച്ചു നിർത്തുക എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ബാധ്യതയല്ലെന്നും, അത് സമൂഹത്തിലെ ഓരോ വ്യക്തിയുടെയും പങ്കിട്ട ഉത്തരവാദിത്തമാണെന്നും ഡോ. ആൻഡ്രൂ ചാൾട്ടൻ ഓർമ്മിപ്പിച്ചു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *