സിഡ്നി: പ്രമുഖ ബിൽഡിംഗ് നിർമ്മാണ സ്ഥാപനമായ ‘നെക്സ ഹോംസ്’ (Nexa Homes) ബോക്സ് ഹില്ലിൽ ഒരുക്കുന്ന അത്യാധുനിക റെസിഡൻഷ്യൽ പദ്ധതിയായ ‘ഓർക്കസ് പ്രൊജക്റ്റിന്റെ’ (Orcus Project) ഡിസ്പ്ലേ ഹോം ഇന്ന് (ഒക്ടോബർ 31, ശനിയാഴ്ച) പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. പ്രമുഖ രാഷ്ട്രീയ-ആത്മീയ നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഡിസ്പ്ലേ ഹോമിന്റെ ഉദ്ഘാടനം നിർവഹിക്കും.
‘ആധുനിക ഭവനങ്ങൾ, ശോഭനമായ ഭാവി’ (Modern Homes for a Brighter Tomorrow) എന്ന പ്രമേയത്തിൽ ഉയർന്ന ജീവിതനിലവാരവും സൗകര്യങ്ങളും ഉറപ്പുനൽകുന്ന മികച്ച വാസ്തുവിദ്യാ ശൈലിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ബോക്സ് ഹില്ലിലെ അക്വാറിയസ് വേ വഴി പ്രവേശിക്കാവുന്ന ഓർക്കസ് ലെയ്നിലാണ് (Orcus Lane, Box Hill) പ്രൗഢഗംഭീരമായ ഡിസ്പ്ലേ ഹോം സജ്ജീകരിച്ചിരിക്കുന്നത്.
ഇന്ന് വൈകുന്നേരം 4:00 മണിക്ക് നടക്കുന്ന ഗ്രാൻഡ് ഓപ്പണിംഗ് ചടങ്ങിൽ ബിസിനസ്സ്-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ഉപഭോക്താക്കളും പങ്കെടുക്കും. സിഡ്നിയിൽ കൂടുതൽ കരുത്തുറ്റ കമ്മ്യൂണിറ്റി ലിവിംഗ് ഇടങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി നെക്സ ഹോംസ് മാനേജിങ് ഡയറക്ടർ ജാക്ക് ചെമ്പിരിക്ക അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി 0433 104 517 എന്ന നമ്പറിലോ nexahomes.com.au എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്

