ദി ആർട്ട് ബുക്ക് ഹൈബി ഈഡൻ എം.പി പ്രകാശനം ചെയ്തു

കൊച്ചി: ആർട്ടിസ്റ്റ് ഗ്രൂപ്പ് ബൈ രഹനയും ഷാഡോ പബ്ലിക്കേഷൻസും സംയുക്തമായി പുറത്തിറക്കിയ ‘ദി ആർട്ട് ബുക്ക്: ഇന്റർനാഷണൽ ആർട്ടിസ്റ്റ്സ് കാറ്റലോഗ് (വോളിയം 1)’ എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി പ്രകാശനം ചെയ്തു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രമുഖ കലാകാരന്മാരുടെ ചിത്രങ്ങളും വിവരങ്ങളും ഉൾക്കൊള്ളിച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തക പ്രകാശനത്തോടൊപ്പം ചിത്രപ്രദർശനവും ചിത്രങ്ങളുടെ വില്പനയും നടന്നു.

ചടങ്ങിൽ കേരള ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു പുസ്തകം പ്രകാശനം ചെയ്യുകയും, ലളിതകലാ അക്കാദമി വൈസ് ചെയർമാൻ ടി.ആർ. ഉദയകുമാർ ആദ്യ പ്രതി ഏറ്റുവാങ്ങുകയും ചെയ്തു. കേരള ചിത്രകലാ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ബി. കലേഷ് കുമാർ സ്വാഗതം ആശംസിച്ചു.

മുതിർന്ന പ്രമുഖ കലാകാരന്മാരായ കലാധരൻ, ആനന്ദ് ചാന്നാർ, എസ്. ഗോപകുമാർ (പാർട്ണർ, കുമാർ ഗ്രൂപ്പ് ടോട്ടൽ ഡിസൈനേഴ്സ്), കലാദേവി, ജോൺ ജോസഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇറ്റലിയിൽ നിന്നുള്ള എൻസോ മരീനോ, പ്രേം നസീർ ഫ്രണ്ട്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, ഷാഡോ പബ്ലിക്കേഷൻസ് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. ബി. ലൂയിസ് എന്നിവർക്ക് പ്രത്യേക കൃതജ്ഞത രേഖപ്പെടുത്തി.

എ.വി.സി ഐ.എൻ.സി സി.ഇ.ഒ അനു വിറ്റൽ, ശ്രീലങ്കയിൽ നിന്നുള്ള ആർട്ടിസ്റ്റും ഡിസൈനറുമായ നുവാൻ തേനുവര, നിർമ്മാതാവും നടനുമായ ഡോ. സജിമോൻ പാറയിൽ എന്നിവർ ആശംസകൾ നേർന്നു. ക്യൂറേറ്ററും കോർഡിനേറ്ററുമായ രഹന ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. നിരവധി കലാസ്നേഹികളും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *