സംസ്ഥാനത്ത് അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും ഓഷ്യനേറിയവും സ്ഥാപിക്കാൻ നടപടി: മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാരിടൈം മ്യൂസിയവും ഓഷ്യനേറിയവും സ്ഥാപിക്കാനുള്ള ഔദ്യോഗിക നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോഴിക്കോട് ജില്ലയിൽ പി.എസ്.സി വഴി ജോലിയിൽ പ്രവേശിച്ച ആറ് പേരെ സർവീസിൽ നിന്നും പിരിച്ചുവിട്ട വിഷയത്തിൽ, സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് ഇവരെ ജോലിയിൽ നിലനിർത്താൻ മന്ത്രിസഭായോഗം തീരുമാനമെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു.

ജിഎൻഎ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തെയും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ന്യായീകരിച്ചു. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനേക്കാൾ 2000 കോടി രൂപയുടെ സാമ്പത്തിക ലാഭം ജിഎൻഎ കമ്പനിയുമായുള്ള കരാറിലൂടെ സംസ്ഥാനത്തിന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *