സിഡ്നി: വേൾഡ് മലയാളി കൗൺസിൽ (WMC) സെൻട്രൽ കോസ്റ്റ് പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ഗായകർക്കായി ‘ഓസ് ഹാർമണി – വോയ്സ് ഓഫ് സെൻട്രൽ കോസ്റ്റ് ’27’ (AUS HARMONY – Voice of Central Coast ’27) കരോക്കെ ഗാനമത്സരം സംഘടിപ്പിക്കുന്നു. പ്രാദേശിക പ്രതിഭകളെ കണ്ടെത്താനും വൈവിധ്യമാർന്ന സംസ്കാരങ്ങളെ ഒന്നിപ്പിച്ച് സൗഹൃദ കൂട്ടായ്മകൾ ശക്തിപ്പെടുത്താനുമാണ് ഈ സംഗീത മത്സരം ഒരുക്കിയിരിക്കുന്നത്.
മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കാനുള്ള അവസരമാണ് മത്സരത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രായഭേദമന്യേ ഏവർക്കും മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://eventik.com.au/voice-of-central-coast-27/ എന്ന ഔദ്യോഗിക ലിങ്ക് വഴിയോ പോസ്റ്ററിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി 2026 ഡിസംബർ 31 ആണ്.
മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി 0450095524, 0435988858, 0421141558, 0469951238 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

