മെൽബണിൽ ലോക വടംവലി മാമാങ്കത്തിന് അരങ്ങുണരുന്നു; വിജയപ്രതീക്ഷയോടെ ന്യൂകാസിൽ ഹണ്ടേഴ്സ്

ജിനു എറപ്പുറത്ത്‌

മെൽബൺ: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ വടംവലി മത്സരമായ ‘പോർക്കളം 2026’ നവംബർ 14-ന് മെൽബണിൽ നടക്കും. മെൽബൺ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലാണ് കായികപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഈ വമ്പൻ മത്സരം സംഘടിപ്പിക്കുന്നത്. കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾക്കൊപ്പം ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ നിരകളും കിരീടത്തിനായി മാറ്റുരയ്ക്കും.

പതിനായിരം ഡോളർ ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്ന മത്സരം വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ അന്താരാഷ്ട്ര വേദിയിൽ ന്യൂകാസിലിന്റെ അഭിമാനമുയർത്തി പ്രമുഖ ടീമായ ന്യൂകാസിൽ ഹണ്ടേഴ്സും പോരാട്ടത്തിനിറങ്ങുന്നുണ്ട്. കരുത്തും മികച്ച ഒത്തൊരുമയും മുൻനിർത്തി മെൽബണിലെ വടംവലി തട്ടകത്തിൽ കപ്പുയർത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് ടീം. അനമ്പ ഓട്ടോ റിപ്പയേഴ്സ് (Anambah Auto Repairs) ആണ് ന്യൂകാസിൽ ഹണ്ടേഴ്സിന്റെ മുഖ്യ സ്പോൺസർമാർ. വാശിയേറിയതും തീപാറുന്നതുമായ പോരാട്ടത്തിനാണ് വരുംദിവസങ്ങളിൽ മെൽബൺ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *