പ്രവാസലോകത്തുനിന്നും ഭക്തിസാന്ദ്രമായ സംഗീതോപഹാരം; ദിവ്യകാരുണ്യമായെൻ ഈശോയെ ഗാനം പുറത്തിറങ്ങി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ പെൻറിത്ത് മരിയൻ സീറോ മലബാർ കത്തോലിക്കാ മിഷന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ പുതിയ ദിവ്യകാരുണ്യ ഗാനം ‘ദിവ്യകാരുണ്യമായെൻ ഈശോയെ’ പ്രേക്ഷകരിലേക്ക്. പ്രവാസലോകത്തെ വിശ്വാസീസമൂഹത്തിന്റെ കൂട്ടായ്മയിൽ പിറന്ന ഈ ഭക്തിഗാനം ‘വിസ്മയം’ (VISMAYAM) യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

ജോമോൻ ജോയ് രചിച്ച ഹൃദയസ്പർശിയായ വരികൾക്ക് സാബു ലൂയിസാണ് സംഗീതം നൽകിയിരിക്കുന്നത്. ജോയ് ജേക്കബും അഞ്ജലി തോമസും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ റെക്കോർഡിംഗ് പൂർണ്ണമായും ഓസ്‌ട്രേലിയയിലാണ് നിർവ്വഹിച്ചിരിക്കുന്നത്.

ബലിവേദിയിൽ ദിവ്യകാരുണ്യമായി എഴുന്നള്ളുന്ന സ്നേഹസ്വരൂപനായ ഈശോയെ ഹൃദയത്തിലേക്ക് സ്വാഗതം ചെയ്യുന്നതും, ജീവിതത്തിലെ വേദനകളിൽ ആശ്വാസവും ജീവന്റെ അപ്പവുമായി മാറുന്ന ദൈവസ്നേഹത്തെ വാഴ്ത്തുന്നതുമാണ് ഗാനത്തിന്റെ പ്രമേയം. മികച്ച ദൃശ്യാവിഷ്കാരത്തോടെ പുറത്തിറങ്ങിയ ഗാനത്തിന് പ്രവാസലോകത്തുനിന്നും നാട്ടിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഗാനം കാണുന്നതിനായി സന്ദർശിക്കുക: http://www.youtube.com/watch?v=ZqPnvqz_lA4

Leave a Reply

Your email address will not be published. Required fields are marked *