കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഘലയായ വണ്ടര്‍ലാ ഹോളിഡെയ്സിന്റെ അഞ്ചാമത്തെ പ്രോജക്ടായ ചെന്നൈ വണ്ടര്‍ലാ ഡിസംബര്‍ രണ്ടിനു തുറക്കും. പ്രതിദിനം 6500 സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിക്കും. പാര്‍ക്കില്‍ ഹൈ ത്രില്‍, കിഡ്സ്, ഫാമിലി, വാട്ടര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലുള്ള റൈഡുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 1499 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ പത്തു ശതമാനവും തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇരുപതു ശതമാനവും ഡിസ്കൗണ്ട് അനുവദിക്കും.
ഗ്രൂപ്പുകള്‍ക്കും സീസണുകള്‍ക്കുമായി പ്രത്യേക ഓഫറുകളുമുണ്ട്. ഡിസംബര്‍ ഒന്നിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഉദ്ഘാടനം നിര്‍വഹിക്കും. പിറ്റേന്നു മുതല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

