ആഡംബര കപ്പലുകള്‍ വീണ്ടും കൊച്ചിയോട് അടുക്കുന്നു, ആദ്യം വന്നത് വേള്‍ഡ് ഒഡീസി, അടുത്തത് സെലിബ്രിറ്റി മില്ലേനിയം

കൊച്ചി: വളരെ നീണ്ട ഇടേവേളയ്ക്കു ശേഷം കൊച്ചി തീരത്ത് വീണ്ടും ആഡംബര കപ്പലെത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എഴുനൂറിലധികം വിനോദ സഞ്ചാരികളുമായി എംവി വേള്‍ഡ് ഒഡീസി എന്ന കപ്പലാണ് ബുധനാഴ്ച കൊച്ചി തീരത്തെത്തിയത്. ദ്വീപു രാജ്യമായ ബഹാമസില്‍ നിന്നു യാത്ര തുടങ്ങിയ ആഡംബര കപ്പലാണിത്. കൊച്ചി തീരത്തെത്തുന്നതിനു മുമ്പ് ഈ കപ്പല്‍ നങ്കൂരമിട്ടത് പോര്‍ട്ട് ലൂയിസിലായിരുന്നു. യാത്രക്കാരെ കൂടാതെ 176 ജീവനക്കാരും കപ്പലിലുണ്ട്.

കപ്പലിലെ സഞ്ചാരികളെ കൊച്ചില്‍ പോര്‍ട്ട് അധികൃതര്‍ സ്വീകരിച്ചു. കൊച്ചിയിലിറങ്ങുന്ന സഞ്ചാരികള്‍ കേരളത്തിലെ വിവിധ ടൂറിസ്റ്റ് സങ്കേതങ്ങള്‍ സന്ദര്‍ശിക്കും. കൊച്ചിയില്‍ നിന്നുള്ള തുടര്‍സഞ്ചാരം ആരംഭിക്കുന്നത് 23നാണ്. നേരെ വിയറ്റ്‌നാമിലേക്കാണ് തുടര്‍സഞ്ചാരം. ഇതിനു പിന്നാലെ കൊളംബോയില്‍ നിന്നുള്ള സെലിബ്രിറ്റി മില്ലേനിയം എന്ന ആഡംബര കപ്പലും നാളെ കൊച്ചിയിലെത്തുന്നുണ്ട്. 20234 യാത്രക്കാരുമായെത്തു കപ്പല്‍ ഒരു ദിവസം മാത്രമായിരിക്കും കൊച്ചിയിലുണ്ടാകുക. ഇവിടെ നിന്ന് നേരെ മുംബൈയിലേക്കാകും പോകുക.

Leave a Reply

Your email address will not be published. Required fields are marked *