തിരുവനന്തപുരം: ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിശ്രുത ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് മമ്മൂട്ടി. ചിത്രം നിര്‍മിക്കുന്നതും മമ്മൂട്ടി കമ്പനിയാണ്. പ്രാരംഭ ജോലികള്‍ അവസാന ഘട്ടത്തിലേക്ക് എത്തുകയാണിപ്പോള്‍. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.
വിധേയന്, അനന്തരം, മതിലുകള്‍ എന്നീ അടൂരിന്റെ ചിത്രങ്ങളിലാണ് മമ്മൂട്ടി ഇതുവരെ നായകനായി എത്തിയിട്ടുള്ളത്. സ്വയംവരം മുതല്‍ പിന്നെയും വരെ പന്ത്രണ്ടു ഫീച്ചര്‍ സിനിമകളാണ് അടൂരിന്റെ സംവിധാനത്തില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചവയാണ് ഇരുവരും ഒന്നിച്ച സിനികള്‍. വിധേയന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും മമ്മൂട്ടിക്ക് ലഭിച്ചിരുന്നു.

