ട്രംപിനും മസ്‌കിനുമിടയില്‍ മഞ്ഞുരുകുന്നുവോ, സൗദി കീരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ വിരുന്നില്‍ ഇരുവരും ഒന്നിച്ച്

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും പിണക്കം മറന്ന് വീണ്ടും ഒന്നിക്കുന്നുവെന്നു സൂചന. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് വൈറ്റ്ഹൗസില്‍ ബുധനാഴ്ച നല്‍കിയ അത്താഴ വിരുന്നിലാണ് ട്രംപും മസ്‌കും പങ്കെടുത്തത്. ട്രംപിനെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മസ്‌ക് തുടക്കത്തില്‍ മന്ത്രിസഭയില്‍ നിര്‍ണായക സമിതിയുടെ അധ്യക്ഷനാകുകയും ചെയ്തിരുന്നു. എന്നാല്‍ ഏതാനും മാസം മുമ്പ് ഇരുവരും അടിച്ചു പിരിയുകയായിരുന്നു.

പിണക്കമായതിനു ശേഷം ഇതു രണ്ടാം തവണയാണ് ട്രംപും മസ്‌കും ഒന്നിച്ചു വരുന്നത്. നേരത്തെ അമേരിക്കന്‍ തീവ്ര വലതുപക്ഷ നേതാവും ട്രംപിന്റെ വിശ്വസ്തനുമായിരുന്ന ചാര്‍ലി കിര്‍ക്കിന്റെ മൃതദേഹ സംസ്‌കാര ശുശ്രൂഷയ്ക്കിടെ ഇരുവരും ഒന്നിച്ചുവന്നിരുന്നു. അതിനുശേഷം ഇപ്പോഴാണ് ഇരുവരും ഒരേ ചടങ്ങില്‍ ഒന്നിച്ചു വരുന്നത്. ഇതേ അത്താഴ വിരുന്നില്‍ പോര്‍ച്ചുഗലിന്റെ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, എന്‍വിഡിയ സിഇഒ ജെന്‍സണ്‍ ഹൂവാംഗം എന്നിവരും പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *