ഭൂമിക്ക് 25 മീറ്റര്‍ അടിയില്‍, ഏഴു കിലോമീറ്റര്‍ നീളത്തില്‍, ഹമാസിന്റെ തുരങ്കം കണ്ടെത്തി, വിശാലമായ എണ്‍പതു മുറികള്‍

ടെല്‍ അവീവ്: ഗാസ മുനമ്പില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വെളിപ്പെടുത്തല്‍. ഏഴു കിലോമീറ്ററോളം നീളമുള്ള തുരങ്കമാണിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഭൂമിക്കടിയില്‍ 25 മീറ്ററോളം താഴ്ചയിലാണിതു നിര്‍മിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ 80 മുറികളാണുള്ളത്. തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിട്ടുണ്ട്.

തിരക്കേറിയ റഫാഹ് പ്രദേശത്തിന് അടിയിലൂടെയും പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി കോംപൗണ്ടിലൂടെയും പള്ളികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവയിലൂടെയുമാണ് ഈ തുരങ്കം കടന്നു പോകുന്നത്. ആയുധങ്ങള്‍ സൂക്ഷിക്കാനും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനുമായിരുന്നു ഹമാസ് കമാന്‍ഡര്‍മാര്‍ ഈ തുരങ്കം ഉപയോഗിച്ചിരുന്നത്. ഇസ്രയേലിന്റെ എലൈറ്റ് യാഹലോം കോംബാറ്റ് എന്‍ജിനിയിങ് യൂണിറ്റും നേവല്‍ കമാന്‍ഡോ യൂണിറ്റും ചേര്‍ന്നാണ് ഈ തുരങ്കം കണ്ടെത്തുന്നത്. കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിന്‍വറിനൊപ്പം മെയ് മാസത്തില്‍ വധിച്ച മുഹമ്മദ് ഷബാന അടക്കമുള്ള മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍മാരുടെ കമാന്‍ഡ് പോസ്റ്റുകളായി ഉപയോഗിച്ചിരുന്ന മുറികളും ഇസ്രയേല്‍ സൈന്യം കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *