ഉഡുപ്പി: ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാക്കിസ്ഥാനും ചോര്‍ത്തിയ നല്‍കിയ രണ്ട് ഷിപ്പ് യാര്‍ഡ് ജീവനക്കാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ സ്വദേശികളായ രോഹിത്, സാന്ത്രി എന്നിവരാണ് ഉഡുപ്പിയില്‍ അറസ്റ്റിലായത്. കൊച്ചിന്‍ ഷിപ് യാര്‍ഡ് മാല്‍പെ-ഉഡുപി സിഇഒയുടെ പരാതിയിലാണ് മാല്‍പെ പോലീസ് ഇവരെ അറസ്റ്റു ചെയ്യുന്നത്. ഇന്ത്യന്‍ നാവിക സേനയുടെ വിവിധ യുദ്ധക്കപ്പലുകളെ സംബന്ധിക്കുന്ന വിവരമാണ് ഇവര്‍ ചോര്‍ത്തിനല്‍കിയതെന്ന് മാല്‍പെ പോലീസ് അറിയിച്ചു.
നിലവില്‍ ഉഡുപ്പി ഭാഗത്തെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ രോഹിത് മുമ്പ് കൊച്ചിന്‍ ഷിപ്യാര്‍ഡിലാണ് ജോലി ചെയ്തിരുന്നത്. കരാര്‍ അടിസ്ഥാനത്തിലുള്ള ജീവനക്കാരനായിരുന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ മാല്‍പെ ഉഡുപ്പി യൂണിറ്റിലെ ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ചെയ്തു കൊടുക്കുന്ന സ്ഥാപനത്തിലാണ് ഇയാള്‍ ഇപ്പോള്‍ ജോലി നോക്കുന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച ശേഷവും പാക്കിസ്ഥാനു ചോര്‍ത്തിക്കൊടുക്കാനായി വിവരങ്ങള്‍ ഇയാള്‍ക്കു കൈമാറിയിരുന്നത് ഷിപ്പ് യാര്‍ഡില്‍ ഇപ്പോഴും ജോലിയിലുള്ള സാന്ത്രിയായിരുന്നു. ഡിസംബര്‍ മൂന്നുവരെ ഇരുവരെയും റിമാന്‍ഡു ചെയ്തു.

