ബീഹാറിലെ ആറു ജില്ലകളില്‍ മുലപ്പാലില്‍ യുറേനിയം കണ്ടെത്തി, നാലു വര്‍ഷത്തെ പഠനം, നാല്‍പതുപേരില്‍ യുറേനിയം സാന്നിധ്യം

ന്യൂഡല്‍ഹി: ബീഹാറിലെ ആറു ജില്ലകളില്‍ നടത്തിയ പഠനത്തില്‍ മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. ബീഹാറിലെ ഭോജ്പൂര്‍, സമസ്തിപ്പൂര്‍, ബെഗുസരായ്, ഖഗാരിയ, കതിഹാര്‍, നളന്ദ ജില്ലകളില്‍ 2021 ഒക്ടോബര്‍ മുതല്‍ 2024 ജൂലൈ വരെയാണ് പഠനം നടത്തിയത്. 17നും 35നും മധ്യേ പ്രായമുള്ളവരും മുലയൂട്ടുന്നവരുമായ നാല്‍പതു സ്ത്രീകളിലാണ് പരീക്ഷണം നടത്തിയത്. എല്ലാ സാമ്പിളിലും യുറേനിയത്തിന്റെ അംശം കണ്ടെത്താനായെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡല്‍ഹി എയിംസിലെ ഡോ. ്അലോക് ശര്‍മ വെളിപ്പെടുത്തി. ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് അന്താരാഷ്ട്ര ജേര്‍ണലായ നേച്ചറില്‍ പ്രസിദ്ധീകരിച്ചിരുന്നു.

എന്നാല്‍ കുറഞ്ഞ അളവിലുള്ള യുറേനിയം മനുഷ്യര്‍ക്ക് ദോഷം ചെയ്യുകയില്ലെന്നാണ് മ്‌റ്റൊരു വാദം. എന്നാല്‍ മുലപ്പാല്‍ കുടിക്കുന്നത് ശിശുക്കളായതിനാല്‍ അവരെ ഇത് കുറഞ്ഞ അളവില്‍ പോലും ബാധിക്കാമെന്നാണ് മറ്റു ചില ശാസ്ത്രജ്ഞര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *