സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസുവിന്റെ കസ്റ്റഡി നീട്ടി, കൊല്ലം വിജിലന്‍സ് കോടതിയുടെ ഹാജരാക്കി, ജയിലില്‍ തുടരും

കൊല്ലം: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍. വാസുവിന്റെ കസ്റ്റഡി കാലാവധി നീട്ടി. കൊല്ലം വിജിലന്‍സ് കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടി ഉത്തരവായത്. വിലങ്ങില്ലാതെയാണ് വാസുവിനെ കോടതിയിലെത്തിച്ചത്. വാസു വരുന്ന വിവരമറിഞ്ഞ് കോടതി പരിസരത്തു തടിച്ചു കൂടിയ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.

വാസു ദേവസ്വം കമ്മീഷണറായിരുന്ന കാലത്ത് സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തി എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എല്ലാം വാസു അറിഞ്ഞു കൊണ്ടാണ് ചെയ്തതെന്ന് നിലവില്‍ കസ്റ്റഡിയിലുള്ള മുരാരി ബാബുവും സുധീഷ് കുമാറും പോലീസിനു മൊഴി നല്‍കിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍്ഡ് മുന്‍ പ്രസിഡന്റും രണ്ടു തവണ ദേവസ്വം കമ്മീഷണറുമായിരുന്നു വാസു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള കട്ടിള സ്വര്‍ണം പൊതിഞ്ഞതാണെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ നല്‍കിയ കത്തിലുണ്ടായിരുന്നു. എന്നാല്‍ അതു തിരുത്തി ചെമ്പു പാളികള്‍ എന്നു രേഖപ്പെടുത്തിയത് വാസു ആയിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച ഗൂഡാലോചനയില്‍ നിര്‍ണായക പങ്കാണ് വാസുവിനുള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വാസുവിന്റെ ശുപാര്‍ശയിലായിരുന്നു സ്വര്‍ണപ്പാളികള്‍ പോറ്റിക്കു കൈമാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *