സിഡ്നി: മലയാളീ പത്രത്തിന്റെ മ ഫെസ്റ്റ് അക്ഷരോത്സവത്തിന് ഇനി മൂന്നു ദിവസം മാത്രം ശേഷിക്കെ മലയാണ്മയുടെ ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള വിശിഷ്ടാതിഥികള്‍ യാത്രയ്ക്ക തയാറെടുക്കുന്നു. യാത്ര ആരംഭിക്കുന്നതിനു മുമ്പായി ആശംസകളുമായി ഓസ്ട്രേലിയയിലെ മലയാളീ സമൂഹത്തിനു മുന്നിലേക്ക് എത്തുകയാണ് പ്രശസ്ത സാഹിത്യകാരന് ബന്യാമിന്. അദ്ദേഹത്തിന്റെ ആശംസയില്‍ നിന്ന്.
മലയാളിയുടെ കുടിയേറ്റത്തിനൊപ്പം നമ്മുടെ മലയാള ഭാഷയും ഭൂഖണ്ഡാന്തര യാത്രകള്‍ നടത്തി എന്നതിന്റെ വ്യക്തമായ തെളിവാണ് ഓസ്ട്രേലിയയില്‍ നിന്ന് 2009ല്‍ പ്രസിദ്ധീകരണം ആരംഭിച്ച മലയാളീപത്രവും ഈ പത്രത്തിന്റെ പതിനഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനവും. ഓസ്ട്രേലിയ മാത്രമല്ല, ലോക മലയാളി സമൂഹത്തിന്റെ തന്നെ വാര്ത്താനുഭവങ്ങളില് കൃത്യമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന മലയാളീപത്രം ഈ വര്‍ഷം നടത്തുന്ന അക്ഷരോത്സവത്തില്‍ പങ്കെടുക്കുന്നതിനു ആശംസകള്‍ അറിയിക്കുന്നതിനുമായി ഞാനും എത്തുന്നു. ഏവരെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നു. ബന്യാമിന് ആശംസയില്‍ അറിയിച്ചു.

