ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര തീരത്ത് ശക്തമായ ഭുചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. യൂണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) വെളിപ്പെടുത്തിയാണ് ഇക്കാര്യം. ഇന്ത്യന്‍ സമയം ഇന്നലെ രാവിലെ പത്തരയോടെ സിമിലു ദ്വീപിലാണഅ ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ 25 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് വെളിപ്പെടുത്തി. നിലവില്‍ വന്‍തോതിലുള്ള നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏതാനും പാലങ്ങള്‍ തകര്‍ന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ മറ്റു പ്രദേശങ്ങളില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വെളിപ്പെടുത്തലുണ്ട്. ആന്തമാന്‍, നിക്കോബാര്‍ ദ്വീപുകളില്‍ സ്ഥിതി ചെയ്യുന്ന ഇന്ദിര പോയിന്റ്, ലിറ്റില്‍ ആന്തമാന്‍ തുടങ്ങിയ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

