ഒമാന്‍: ഒമാനില്‍ ഔദ്യോഗിക അവധി ദിവസങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് വേതനവും ഒരു ദിവസത്തെ അധിക ശമ്പളവും ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്സ്.
അവധി ദിനങ്ങളില്‍ ഒരു ജീവനക്കാരന്‍ ജോലി ചെയ്യേണ്ടതുണ്ടെങ്കില്‍ തൊഴിലുടമ അവരെ രേഖാമൂലം അറിയിക്കണം. അവധിക്ക് മുമ്പ തന്നെ തൊഴിലാളിയെ മുന്‍കൂറായി ഈ വിഷയം അറിയിക്കേണ്ടതുണ്ട്.
ഔദ്യോഗിക അവധി ദിനത്തില്‍ ജോലി ചെയ്യേണ്ടിവരുമ്പോള്‍ ദിവസത്തിലെ പതിവ് ശമ്പളത്തിന് പുറമേ അവരുടെ പ്രതിദിന അടിസ്ഥാന വേതനത്തിന്റെ നൂറു ശതമാനത്തിന് തുല്യമായ പണം നല്‍കുകയോ മറ്റൊരു ദിവസം നഷ്ടപരിഹാര അവധി നല്‍കുകയോ ചെയ്യുന്നതിന് തൊഴിലുടമ ബാധ്യസ്ഥനാണ്. ജോലി ചെയ്യുന്ന ഓരോ അവധി ദിനത്തിനും ഒരു ദിവസത്തെ വേതനമോ അവധിയോ നല്‍കണം.

