ആരോഗ്യരംഗത്ത് വിപ്ലവം തീര്‍ത്ത് മലയാളി സ്റ്റാര്‍ട്ട അപ്;രോഗവ്യാപനം മുന്‍കൂട്ടി കണ്ടെത്താന്‍ വോള്‍ട്രാക്ക്‌

അര്‍ബുദവും ക്ഷയവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗം സാങ്കേതികമായി വികസിപ്പിച്ചെടുത്ത് മലയാളികള്‍.

രാജ്യത്ത് ആദ്യമായി ‘വോളറ്റൈല്‍ ഓര്‍ഗാനിക് കോമ്പൗണ്ടുകളുടെ’ (വി.ഒ.സി) ഏറ്റക്കുറച്ചില്‍ നിരീക്ഷിച്ച് രോഗങ്ങള്‍ തിരിച്ചറിയുന്ന സെന്‍സര്‍ സാങ്കേതിക വിദ്യയാണ് തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ‘അക്യുബിറ്റസ് ഇന്‍വെന്റ്’ എന്ന സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചത്.

പേറ്റന്റ് ലഭിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് ‘വോള്‍ട്രാക്ക്’ എന്ന ഉപകരണമാണ് ഇവര്‍ വികസിപ്പിച്ചത്. ശ്വാസകോശാര്‍ബുദം, ആസ്ത്മ, ക്ഷയം മുതലായ രോഗങ്ങള്‍ ഈ ഉപകരണത്തിലൂടെ കണ്ടെത്താം. എളുപ്പത്തില്‍ വാതകമായി മാറുന്ന് കാര്‍ബണ്‍ അടങ്ങിയ പദാര്‍ത്ഥങ്ങളാണ് ‘വോളറ്റൈല്‍ ഓര്‍ഗാനിക്ക് കോമ്പൗണ്ടുകള്‍’. ശ്വാസത്തിലും വിയര്‍പ്പിലും ഇത് അടങ്ങിയിട്ടുണ്ട്. രോഗമുള്ളവരുടെ ശരീരത്തില്‍ ഇതിന്റെ അളവ് കൂടുതലായിരിക്കും. ഒരു നിശ്ചിത അളവില്‍ കൂടുതലാണ് വി.ഒ.സിയെങ്കില്‍ രോഗസാന്നിധ്യം ഉറപ്പിക്കാം. ചെലവേറിയ ബയോപ്‌സി ഉള്‍പ്പടെയുള്ള ടെസ്റ്റുകള്‍ക്ക് മുന്‍പ് ഈ ഉപകരണത്തിലൂടെ ഡോക്ടര്‍മാര്‍ക്ക് രോഗം കണ്ടെത്താം. പരിശോധിക്കുന്ന റിസല്‍ട്ട് നേരിട്ട് രോഗിക്ക് ലഭിക്കുന്ന രീതിയല്ലാത്തതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനാകും. ഡോക്ടര്‍മാര്‍ക്ക് രോഗനിര്‍ണയം എളുപ്പത്തിലാക്കാന്‍ ഉപകരണം സഹായിക്കുന്നു.

‘വോള്‍ട്രാക്കി’ന് പുറമെ അണുബാധ തിരിച്ചറിയാന്‍ ‘ഡിറ്റെക്‌സ്’ എന്ന ഉപകരണവും ഇവര്‍ ഇതേ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചിട്ടുണ്ട്. പ്രസവിച്ച സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കുമെല്ലാം ആശുപത്രിയില്‍ നിന്ന് അണുബാധയുണ്ടാവാന്‍ സാധ്യത ഏറെയാണ്. ‘ഡിറ്റെക്‌സ്’ സ്ഥാപിച്ചിട്ടുള്ള പരിസരത്ത് അണുബാധയുണ്ടെങ്കില്‍ സിഗ്‌നല്‍ ലഭിക്കും. രോഗവ്യാപനം തടയാന്‍ തങ്ങളുടെ ഉപകരണത്തിന് സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനിയുടെ എം.ഡി ഡോ. നിധിന്‍ ശ്രീകുമാറും ചീഫ് റിസര്‍ച്ച് സയന്റിസ്റ്റും

Get the most relevant and reliable Malayalam news.
https://chat.whatsapp.com/Im1jGh0MgiPA0QotzsiTlB

Leave a Reply

Your email address will not be published. Required fields are marked *