മലപ്പുറം: ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന വ്യാജവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ആത്മീയാചാര്യനാനയ യൂട്യൂബര്‍ അറസ്റ്റില്‍. മലപ്പുറം കാളികാവ് സ്വദേശിയായ സജിന്‍ ഷറഫുദീനെ ഇതുസംബന്ധിച്ച് അറസ്റ്റു ചെയ്തത് തിരുവനന്തപുരത്തുവച്ചായിരുന്നു. കൊളത്തൂര്‍ പോലിസ് ഇതു സംബന്ധിച്ച് രജിസ്റ്റര്‍ കേസില്‍ പറയുന്നതനുസരിച്ച് വാടകയ്ക്കു താമസിക്കുകയായിരുന്ന യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു പീഡിപ്പിക്കുകയാണ് സജിന്‍ ചെയ്തത്.
ഒരു ആത്മീയ യൂട്യൂബ് നടത്തിപ്പുകാരനാണ് കുറ്റാരോപിതന്‍. ഈ ചാനല്‍ വഴി തന്നെയാണ് യുവതിയുമായി പരിചയപ്പെടുന്നതും ആഭിചാരക്രിയ വശമാണെന്നു പറഞ്ഞ് യുവതിയുമായി അടുത്തുകൂടിയ ഇയാള്‍ ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ലൈംഗികമായി മുതലെടുത്തത്. ഇയാള്‍ക്കെതിരേ സമാനമായ നിരവധി ആരോപണങ്ങളാണുള്ളത്. ഒന്നിലധികം യുവതികള്‍ ഇയാള്‍ക്കെതിരേ പരാതിയും നല്‍കിയിട്ടുണ്ട്. ഇയാളുടെ ആത്മീയ ചാനലിന് ആയിരക്കണക്കിന് ഫോളോവര്‍മാരാണുള്ളത്. യുക്തിക്കു നിരക്കാത്ത വാദങ്ങളും ആശയങ്ങളുമാണ് ഇയാളുടെ ചാനലിലുള്ളത്.

