റാഞ്ചി: കഴുത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്നു പുറത്തായ ശുഭ്മാന്‍ ഗില്ലിനു പകരമായി ഋതുരാജ് ഗെയ്ക്വാദിനെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നിലവിലെ ഇന്ത്യന്‍ ക്യപ്റ്റന്‍ കെ എല്‍ രാഹുല്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് രാഹുല്‍ ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്. 2023നു ശേഷം ഏകദിന ക്രിക്കറ്റില്‍ ഇതുവരെ കളിക്കാത്ത താരമാണ് ഗെയ്ക്ക്വാദ്.
നിലവില്‍ ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരുടെ ഒഴിവില്‍ നാലാം നമ്പര്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ബാക്ക് അപ്പ് ഓപ്പണറായി ഋതുരാജായിരിക്കും ഇറങ്ങുക. രോഹിത് ശര്‍മയ്ക്കൊപ്പം യശസ്വി ജയ്സ്വാള്‍ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. രാഹുല്‍ തന്നെയാകും ആറാം നമ്പരില്‍ ബാറ്റുചെയ്യുന്നതും. പന്ത് ടീമിലുണ്ടെങ്കില്‍ വിക്കറ്റ് കീപ്പറും പന്ത് തന്നെയായിരിക്കും.
അതേസമയം ദക്ഷിണാഫ്രിക്കയെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ടെംബ ബാവുമ തന്നെയായിരിക്കും നയിക്കുക. ടീമിലും അഴിച്ചു പണിയൊന്നും ഉള്ളതായി അറിവായിട്ടില്ല.

