ടെല്‍അവീവ്: വര്‍ഷങ്ങളായി താന്‍ നേരിടുന്ന അഴിമതി കേസുകളില്‍ മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസിഡന്റ് ഐസക് ഹെര്‍സോഗിനോട് ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചു.
പ്രസിഡന്റിന്റെ ഓഫീസിലെ നിയമസംഘം വഴിയാണ് അദ്ദേഹത്തിന്റെ അപേക്ഷ സമര്‍പ്പിച്ചത്. അപ്പീല്‍ ലഭിച്ചതായി പ്രസിഡന്റ് ഹെര്‍സോഗിന്റെ ഓഫീസ് സ്ഥിരീകരിച്ചു, ‘സുപ്രധാന പ്രത്യാഘാതങ്ങള്‍’ ഉള്ള ‘അസാധാരണമായ അഭ്യര്‍ത്ഥന’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.
ശ്രദ്ധാപൂര്‍വ്വവും ഉത്തരവാദിത്തമുള്ളതുമായ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് പ്രസിഡന്റ് ബന്ധപ്പെട്ട എല്ലാ നിയമപരമായ അഭിപ്രായങ്ങളും അവലോകനം ചെയ്യുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
പ്രസിഡന്റ് ഐസക് ഹെര്സോഗിനുള്ള കത്തില്‍ നെതന്യാഹു തന്റെ വിചാരണയെ ‘തീവ്രമായ വിവാദത്തിന്റെ ഉറവിടം’ എന്ന് വിശേഷിപ്പിക്കുകയും തനിക്ക് ‘പ്രധാനപ്പെട്ട പൊതു ഉത്തരവാദിത്തം’ ഉണ്ടെന്നും കേസിന്റെ വിശാലമായ അനന്തരഫലങ്ങളെക്കുറിച്ച് ബോധവാനാണെന്നും സമ്മതിക്കുകയും ചെയ്തു.
തന്റെ നിരപരാധിത്വം തെളിയിക്കുന്നത് തന്റെ ‘വ്യക്തിപരമായ താല്‍പ്പര്യത്തിന്’ സഹായകമാണെങ്കിലും, ‘പൊതുതാല്‍പ്പര്യത്തിന് വ്യത്യസ്തമായ ഒരു സമീപനം ആവശ്യമാണ്’ എന്നും അദ്ദേഹം പറഞ്ഞു

