അമേരിക്കയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവെപ്പ്, 4 പേര്‍ കൊല്ലപ്പെട്ടു, കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്

കാലിഫോര്‍ണ്ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്റ്റോക്ക്ടണില്‍ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു.ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ ലൂസൈല്‍ അവന്യൂവിലെ ഒരു വാണിജ്യ സമുച്ചയത്തിലെ ഹാളിലായിരുന്നു ആക്രമണം.പരിക്കേറ്റവരെ ഉടന്‍തന്നെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആകെ 14 പേര്‍ക്ക് വെടിയേറ്റതായി അധികൃതര്‍ അറിയിച്ചു. കുടുംബങ്ങള്‍ ഒരുമിച്ച് കൂടിയ ആഘോഷത്തിനിടെ അക്രമി ഹാളിലേക്ക് പ്രവേശിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.കുട്ടികളും മുതിര്‍ന്നവരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.അക്രമിയെ കണ്ടെത്താനും ആക്രമണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് മനസിലാ ക്കാനുമായി ഫെഡറല്‍ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.അക്രമി സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. അക്രമിയെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായം തേടുന്നതായും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *