ദുബായ്: കിഫ്ബി മസാല ബോണ്ടിലെ ഇഡി നോട്ടീസ് പരാമര്‍ശിക്കാതെ കിഫ്ബിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായ് സന്ദര്‍ശനത്തിനിടയിലെ പൊതുപരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സംസ്ഥാനത്തിന്റെ പശ്ചാത്തല അടിസ്ഥാന സൗകര്യ വികസനത്തിന് 96,000 കോടി കിഫ്ബി വഴി ചെലവിട്ടു. സ്റ്റാര്‍ട്ട് അപ്പ് പറുദീസയായി കേരളം മാറിയെന്നും, തുടര്‍ഭരണം ആണ് ഇന്ന് കാണുന്ന നേട്ടങ്ങള്‍ക്ക് കേരളത്തെ സഹായിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി പണം ഉപയോഗിച്ചാണ് ദേശീയപാതാ വികസനത്തിന് മാത്രം 5600 കോടി രൂപ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016ല്‍ ഗതികേടിലായിരുന്നു ആരോഗ്യരംഗം. തുടര്‍ഭരണമാണ് ഇന്ന് കാണുന്ന നേട്ടങ്ങള്‍ നേടാന്‍ കേരളത്തെ സഹായിച്ചത്. കിഫ്ബി വഴി ചെലവാഴിച്ചതിന്റെ തെളിവ് കേരളത്തില്‍ നോക്കിയാല്‍ കാണാം. ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക കേരളസഭയോട് സഹകരിക്കാന്‍ നേരത്തേ ചിലര്‍ വിമുഖത കാണിച്ചിരുന്നു. ഇനി ആ ബുദ്ധിമോശം ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ലോക കേരള സഭ നടക്കാന്‍ പോകുന്നത് സൂചിപ്പിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

