ലണ്ടന്‍/തൊടുപുഴ : യുകെയില്‍ അന്തരിച്ച തൊടുപുഴ മൂലമറ്റം സ്വദേശി ജോസ് മാത്യു ഇളംതുരുത്തിലിന് (50) ഇന്ന് മലയാളി സമൂഹം അന്ത്യാഞ്ജലിയേകും. ഇന്ന് രാവിലെ 9 ന് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം 10.30 മുതല്‍ 11.30 വരെ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 ന് കീല്‍ സെമിട്രിയില്‍ സംസ്‌കരിക്കും.21 വര്‍ഷമായി സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ കുടുംബമായി താമസിച്ചു വരികയായിരുന്ന ജോസ് മാത്യു നവംബര്‍ 12 നാണ് വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.
സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ തന്നെ നഴ്‌സായി ജോലി ചെയ്യുന്ന ഷീബ ജോസാണ് ഭാര്യ. പുറപ്പുഴ പാലക്കല്‍ കുടുംബാംഗമാണ് ഷീബ.കീല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ കെവിന്‍ ജോസ്, കാരോള്‍ ജോസ് എന്നിവരും ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മരിയ ജോസുമാണ് മക്കള്‍. പരേതനായ മാത്യു ജോസഫ് ഇളംതുരുത്തില്‍, ഏലിക്കുട്ടി മാത്യു എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: സിസ്റ്റര്‍ ജിജി മാത്യു (പ്രിന്‍സിപ്പല്‍, സെന്റ് ജെയിംസ് കോളജ് ഓഫ് നഴ്‌സിങ്, ചാലക്കുടി), റെജി ചെറിയാന്‍ (കല്ലുകുളങ്ങര, കണമല), ലിജി ജെയ്‌സണ്‍ (മരങ്ങാട്ട്, അറക്കുളം), ബിജു ഇളംതുരുത്തില്‍ (പ്രസിഡന്റ്, പ്രവാസി കേരള കോണ്‍ഗ്രസ് യുകെ)

