ലണ്ടന്‍ : ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കുന്ന, മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് 12ാം വര്‍ഷ ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.
ലണ്ടനിലെ ബാന്‍സ്റ്റഡില്‍ ഉള്ള, ബാന്‍സ്റ്റഡ് കമ്മ്യൂണിറ്റി ഹാളില്‍ വച്ചാണ് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം അരങ്ങേറിയത്.ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി കലാകാരമാരും, കലാകാരികളും ഈ മഹത്തായ ചടങ്ങില്‍ പങ്കെടുത്തു. ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ശ്രീ ലണ്ടന്‍ ഗുരുവായൂരപ്പ സേവസമിതി നന്ദി അറിയിച്ചു.

