മെല്‍ബണ്‍: വായനയുടെയും അറിവിന്റെയും വാതായനങ്ങള്‍ പ്രവാസി മലയാളികള്‍ക്കു മുന്നില്‍ തുറന്ന വിപഞ്ചികാ ഗ്രന്ഥശാല അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് സ്തുത്യഹര്ഹമായ പത്തു വര്‍ഷങ്ങള്‍ കടന്നു പോയി.ഓസ്ട്രേലിയയിലെ മലയാളി സാഹിത്യ സാംസ്കാരിക വേദികളുടെ വളര്ച്ചകളില് വിപഞ്ചിക സ്തുത്യര്‍ഹമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്.
ഒരു ദശകം പിന്നിടുന്ന ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ടു കൊണ്ട് പത്താം വര്‍ഷത്തെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. നവംബര്‍ 30-ന് ഗോസ്ഫോര്‍ഡ് ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന മലയാളി പത്രത്തിന്റെ “മ ഫെസ്റ്റ് അക്ഷരോത്സവം” സാഹിത്യോത്സവത്തില്‍ വച്ചാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്.സാഹിത്യാകാരന്മാരായ ബെന്യാമിന്, സജിത മഠത്തില്‍,ദീപാ നിശാന്ത്,വി കെ കെ രമേഷ്, മലയാളി പത്രം പത്രാധിപന് ബാബു ഫിലിപ്പ്,കേരള നാദം പത്രാധിപര്‍ ജേക്കബ് തോമസ്, വിപഞ്ചികഗ്രന്ഥശാല പ്രസിഡന്റ് ഗീരീഷ് അവണ്ണൂര്, സെക്രട്ടറി സഞ്ജയ് പരമേശ്വരന് എന്നിവര്‍ പോസ്റ്റര്‍ പ്രകാശനത്തില്‍ പങ്കു ചേര്‍ന്നു.

