സമുദ്രമേഖലയിലെ ചൈനീസ് സാന്നിധ്യം നമ്മുടെ നിരീക്ഷണക്കണ്ണില്‍; ഭീഷണികളെ നേരിടാന്‍ നാവികസേന സുസജ്ജം’

തിരുവനന്തപുരം: ഇന്ത്യന്‍ സമുദ്രമേഖലയിലെ ചൈനീസ് സാന്നിധ്യം കടുത്ത ഭീഷണിയായി കരുതുന്നില്ലെന്നും ഇന്ത്യന്‍ നാവികസേനയുടെ നിരീക്ഷണക്കണ്ണിലാണ് അവരുള്ളതെന്നും നാവികസേനാ ദക്ഷിണമേഖലാ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സമീര്‍ സക്സേന. കേരളത്തിലേക്കു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ചീനവല ഉള്‍പ്പെടെയുള്ള ചൈനീസ് ഉല്‍പന്നങ്ങള്‍ എത്തിയിരുന്നു. അന്ന് അവര്‍ക്ക് മറ്റു താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇപ്പോഴത്തെ നീക്കങ്ങളിലെ സുതാര്യതക്കുറവാണ് ആശങ്കള്‍ക്കിടയാക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ തീരസുരക്ഷയെ ബാധിക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ശംഖുമുഖത്ത് നാളെ നടക്കുന്ന നാവികസേനാ ദിനാചരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വൈസ് അഡ്മിറല്‍ സമീര്‍ സക്സേന.

ചൈനീസ് ചാര, നിരീക്ഷണക്കപ്പലുകള്‍ എവിടെയൊക്കെയാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞാണു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനെതിരായ ഏതു തരത്തിലുള്ള ഭീഷണികളും നേരിടാന്‍ നാവികസേന സുസജ്ജമാണ്. 138 പടക്കപ്പലുകളും അന്തര്‍വാഹിനികളും 264 വിമാനങ്ങളുമാണ് നാവികസേനയ്ക്കുള്ളത്. 51 കപ്പലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 65 കപ്പലുകളുടെയും 9 അന്തര്‍വാഹിനികളുടെയും നിര്‍മാണത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട

Leave a Reply

Your email address will not be published. Required fields are marked *