ദിവസേന ഒരു ലക്ഷത്തിനടുത്ത് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയില്‍ മോഷ്ടാക്കളെ പൊക്കാന്‍ പോലീസ്.സീസണ് ആരംഭിച്ചത് മുതല്‍ ഇതുവരെ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോഷണം,അടിപിടി,ടാക്സി ഡ്രൈവര്‍മാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ എന്നിങ്ങനെയാണ് കേസുകള്‍.
തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പമ്പ,സന്നിധാനം എന്നിവിടങ്ങളില്‍ പോക്കറ്റടി കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് കണക്കിലെടുത്ത് പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ വിവിധയിടങ്ങളില്‍ നിയോഗിച്ചു.
തീര്‍ത്ഥാടകര്‍ പണമടങ്ങിയ പേഴ്സ്, മൊബൈല്‍ ഫോണ്‍, വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍ എന്നിവ ശ്രദ്ധയോടെ സൂക്ഷിക്കണം.നീലിമല ഭാഗങ്ങളിലാണ് പ്രധാനമായും പോക്കറ്റടി,മോഷണം എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇവിടങ്ങളില്‍ പ്രത്യേക സംഘം കൂടുതല്‍ പരിശോധന നടത്തും.
അപ്പാച്ചിമേട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അവിടെ കൂടുതല്‍ പരിശോധന നടത്തുമെന്ന് പമ്പ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ സി കെ മനോജ് പറഞ്ഞു.

