കാളിയായി വേഷമിട്ട കഥ പ്രേക്ഷകരോട് പങ്കുവെച്ച് സജിത മഠത്തില്‍. മലയാളി പത്രത്തിന്റെ അക്ഷരോത്സവത്തില്‍ വിശിഷ്ടാതിഥിയായി എത്തിയതാ മഠത്തില്‍ തന്റെ നാടക ജീവിതത്തിലെ അനുഭവങ്ങള്‍ ശ്രദ്ധയോടെ ഓര്‍ത്തെടുത്തത് ഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് പുതിയ അനുഭവമായി മാറി.
ആസാമില്‍ നാടകം കളിക്കാന്‍ പോയപ്പോള്‍ ഉണ്ടായ സംഭവം നാടക ഡയലോഗുകള്‍
അവതരിപ്പിച്ചു കൊണ്ട് വിവരിച്ചത് കാണികളെ രസിപ്പിച്ചു.
കാളിയായി വേഷമിട്ട നില്ക്കവേ സ്റ്റേജിലേക്ക് ചാടേണ്ട അവസ്ഥയുണ്ടായി. നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനിടെ കാളി താഴെ വീണു.എഴുന്നേല്ക്കാന് പലതവണ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.ഒടുവില്‍ രംഗപടം ഇട്ട് 10 മിനിറ്റ് ഇടവേള നല്കി മറ്റു അഭിനേതാക്കളുടെ സഹായത്തോടെ ഇരുന്നാണ് ബാക്കി നാടകം പൂര്‍ത്തിയാക്കിയത്.ആസാം പോലെയുള്ള സ്ഥലത്തായതിനാല്‍ പെട്ടെന്ന് ഡോക്ടറെ കാണാനും കഴിഞ്ഞില്ല.തുടരെയുണ്ടായ മൂന്നുനാടകങ്ങളില്‍ വയ്യാത്ത കാലുമായി അഭിനയിച്ചു.തിരികെ നാട്ടിലേക്ക് മടങ്ങി ആറുമാസത്തോളമാണ് ലിഗമെന്റ് തകരാറിലായി കിടന്നു പോയത്.നാടകം പലപ്പോഴും ജീവിതവുമായി ബന്ധിച്ചു കിടക്കുന്നു എന്ന സജിത പറഞ്ഞു.എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിട്ട് നാടകത്തില്‍ അഭിനയിക്കാന്‍ പോയ അനുഭവങ്ങളും സജിത ആസ്വാദകരോട് പങ്കുവെച്ചു. ജീവിതം യവനികക്ക് അകത്തും പുറത്തുമെന്ന് വിഷയത്തില്‍ ആയിരുന്നു സജിതയുടെ പ്രഭാഷണം. സജിതയുടെ പുസ്തകമായ വെള്ളിവെളിച്ചവും വെയില് നാളങ്ങളും അഞ്ചാം പതിപ്പും അക്ഷരോത്സവത്തില്‍ പ്രകാശനം ചെയ്തു

