ഹൈഡല്‍ബര്‍ഗ് : ഹൈഡല്‍ബര്‍ഗില്‍ പഠിക്കാനോ ജോലിക്കോ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കോ വന്നു ചേര്‍ന്നവര്‍ക്ക് സൗഹൃദ വേദിയൊരുക്കി മലയാളി പ്രവാസികളെ വിളിച്ചു ചേര്‍ത്ത് ഹൈഡല്‍ബര്‍ഗ് മലയാളി സമാജം സൗഹൃദ സംഗമം സംഘടിപ്പിച്ചു. ‘സ്‌നേഹസായാഹ്നം 2025’ എന്ന പേരില്‍ സംഘടിപ്പിച്ച ഈ സ്വീകരണ പരിപാടി സെന്റ് ആര്‍ബെര്‍ട്ട് പള്ളി ഹാളിലാണ് നടന്നത്.
ഈ പരിപാടിയില്‍ പുതുതായി എത്തിയ മലയാളികള്‍ക്ക് തമ്മില്‍ പരിചയപ്പെടാനും, ഉപയോഗപ്രദമായ വിവരങ്ങള്‍ കൈമാറാനും, സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഉള്ള അവസരമായി മാറി.
മലയാളി സമാജത്തിനു വേണ്ടി പ്രസിഡന്റ് ജാന്‍സി വിലങ്ങുംതറ നവാഗതരെ സ്വാഗതം ചെയ്തു, മറ്റ് സമാജം ഭാരവാഹികളായ രാജേഷ് നായര്‍, അരവിന്ദ് നായര്‍, ഫിലിപ്പ് മാത്യു എന്നിവര്‍ നവാഗതര്‍ക്കുള്ള വിവിധ സെഷനുകള്‍ എടുത്തു.സമാജം കമ്മിറ്റി മെമ്പര്‍മാര്‍ ഈ പരിപാടിയുടെ വിജയത്തിനായി സഹായിച്ചു.ഹൈഡല്‍ബര്‍ഗ് മലയാളി സമൂഹത്തെ കൂടുതല്‍ അടുപ്പിക്കുവാനും പുതിയ മലയാളി കുടുംബങ്ങള്‍ക്ക് ആദ്യകാല പിന്തുണ ഉറപ്പാക്കാനും സഹായകരമാകുന്ന ഇത്തരം പരിപാടികള്‍ ഭാവിയിലും വിപുലമായി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

