ബര്‍ലിന്‍ : ഗ്രാന്‍ കാനറിയയില്‍ നിന്ന് ഹാംബുര്‍ഗിലേക്കുള്ള യൂറോവിങ്‌സ് എ 320 വിമാനത്തില്‍ വെച്ച് ഒരു യാത്രക്കാരന്‍ മരിച്ചു. യാത്രക്കാരന് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബില്‍ബാവോയില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. ജീവനക്കാര്‍ അടിയന്തര വൈദ്യസഹായവും പുനരുജ്ജീവന ശ്രമങ്ങളും നടത്തിയെങ്കിലും വിമാനത്തില്‍ വച്ച് തന്നെ യാത്രക്കാരന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മകളോടൊപ്പം യാത്ര ചെയ്യുകയായിരുന്ന മുതിര്‍ന്ന പൗരനാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
ആറ് ജീവനക്കാരും 175 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം അടുത്ത ദിവസമാണ് യാത്ര തുടര്‍ന്നത്. മരിച്ചയാളുടെ ബന്ധുക്കളോട് യൂറോവിങ്‌സ് അനുശോചനം അറിയിച്ചു

