ഗുരുവായൂരില്‍ നൃത്ത വിസ്മയം തീര്‍ത്ത് മെല്‍ബണില്‍ നിന്നുള്ള അമ്പതംഗ സംഘം

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സുകളില്‍ പരിശീലനം നല്‍കി വരുന്ന നര്‍ത്തകിയും,നൃത്ത അധ്യാപികയുമായ ശ്യാമ ശശിധരന്റെ കീഴിലുള്ള പ്രകല്‍പ സംസ്‌കൃതിയിലെ 50-ല്‍ പരം കലാകാരികളുടെ സംഘമാണ് തങ്ങളുടെ ഇന്റര്‍നാഷണല്‍ നൃത്തോത്സവത്തിന് ഗുരുവായൂരപ്പ സന്നിധിയില്‍ അരങ്ങേറ്റം കുറിച്ചത്.

ശ്യാമയുടെ കീഴില്‍ കഴിഞ്ഞ് പത്ത് വര്‍ഷക്കാലമായി നൃത്താഭ്യാസനം നടത്തുന്ന മുതിര്‍ന്ന ശിഷ്യര്‍ ഉള്‍പ്പടെ മലയാളം,തമിഴ്,തെലുങ്ക് കമ്മ്യൂണിറ്റികളിലെ പ്രായഭേദമന്യേയുള്ള നൃത്ത സംഘം കുച്ചിപ്പുഡി , ഭരതനാട്യം , മോഹിനിയാട്ടം എന്നിവയുടെ അതിമനോഹരിതയാലും വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ക്ലാസ്സിക്കല്‍ നൃത്തചുവടുകളുടെ വ്യത്യസ്തകളാലും ഒരുക്കിയ ദൃശ്യവിസ്മയങ്ങള്‍ കൊണ്ടാണ് തിങ്ങി നിറഞ്ഞ ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ സദസ്സിന്റെ മനം നിറച്ചത്.

ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സില്‍ ബിരുദവും ഹൈദരാബാദിലെ പോറ്റി ശ്രീരാമലു തെലുഗു യൂണിവേഴ്‌സിറ്റിയില്‍ കുച്ചിപ്പുഡിയില്‍ പ്രത്യേക പരിശീലനവും നേടിയ ശ്യാമ ശശിധരന്‍ യോഗ തെറാപ്പിയില്‍ പോസ്റ്റ് ഡിപ്ലോമയും എടുത്തിട്ടുണ്ട്.ഓസ്‌ട്രേലിയയില്‍ വരുന്നതിന് മുന്‍പ് ഇന്ത്യയില്‍ വിവിധ മുഖ്യധാര ചാനലുകളില്‍ അവതാരകയായിരുന്ന ശ്യാമയുടെ കീഴിലുള്ള പ്രകല്‍പ്പ സംസ്‌കൃതിയിലെ നര്‍ത്തകര്‍ 2026 ജനുവരി 12 ന് ഹൈദരാബാദിലെ പ്രസിദ്ധമായ രബീന്ദ്ര ഭാരതി ഓഡിറ്റോറിയത്തില്‍ രംഗപ്രവേശം നടത്താനുള്ള തയ്യാറെടുപ്പിലാണ്

Leave a Reply

Your email address will not be published. Required fields are marked *