സിഡ്നിയിലെ ഗൈമിയയില് വെള്ളിയാഴ്ച രാത്രിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ 17 വയസ്സുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അതേ പ്രായത്തിലുള്ള മറ്റൊരു കൗമാരക്കാരനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ ആണ്‍കുട്ടിയുടെ മുതുകിലും കൈയിലുമാണ് കുത്തേറ്റത്.ഉടന്‍ തന്നെ ഇയാളെ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമാണെങ്കിലും നിലവില്‍ കുട്ടിയുടെ നില തൃപ്തികരമാണ്.
സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ പ്രതിയെ ശനിയാഴ്ച പുലര്‍ച്ചെ പോലീസ് പിടികൂടി.വധശ്രമം, മാരകായുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.നിലവില്‍ ജാമ്യം നിഷേധിക്കപ്പെട്ട പ്രതിയെ ചില്‍ഡ്രന്‍സ് കോടതിയില്‍ ഹാജരാക്കാനാണ് അധികൃതരുടെ തീരുമാനം

