സിഡ്‌നിയിലെ ചൈൽഡ് കെയർ സെന്റർ പൂട്ടിച്ചു; ഗുരുതരമായ സുരക്ഷാവീഴ്ചയെന്ന് അധികൃതർ

സിഡ്‌നി: സിഡ്‌നിയിലെ ബ്ലാക്ക്‌ടൗണിലുള്ള (Blacktown) ‘സൺഷൈൻ കിഡീസ് ഏർലി ലേണിംഗ് സെന്റർ’ (Sunshine Kiddies Early Learning Centre) അധികൃതർ അടിയന്തരമായി അടച്ചുപൂട്ടി. സെന്ററിന്റെ പ്രവർത്തനത്തിൽ അതീവ ഗുരുതരമായ സുരക്ഷാവീഴ്ചകൾ (Serious breaches) കണ്ടെത്തിയതിനെ ത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ കർശന നടപടി.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്ററിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയത്.

അപ്രതീക്ഷിതമായി സെന്റർ അടച്ചുപൂട്ടിയത് ഇവിടെ കുട്ടികളെ അയച്ചിരുന്ന നൂറിലധികം കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ സെന്റർ ലംഘിച്ചതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടുവെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് അറിയിച്ചു. എന്നാൽ എന്തൊക്കെ തരത്തിലുള്ള വീഴ്ചകളാണ് ഉണ്ടായതെന്ന കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സ്ഥാപനത്തിന്റെ പ്രവർത്തനം പുനരാരംഭിക്കണമെങ്കിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.അതുവരെ സെന്റർ അടച്ചിടാനാണ് ഉത്തരവ്. തങ്ങളുടെ കുട്ടികൾക്ക് മറ്റ് ചൈൽഡ് കെയറുകളിൽ സൗകര്യം ഒരുക്കുന്നതിനുള്ള തിരക്കിലാണ് ഇപ്പോൾ മാതാപിതാക്കൾ

Leave a Reply

Your email address will not be published. Required fields are marked *