എഴുത്തുകാരനോടൊപ്പം ഒരു ദിനം; മലപ്പട്ടത്ത് അക്ഷരമുറ്റമൊരുക്കി ഗൃഹാങ്കണ സാഹിത്യസദസ്സ്

കണ്ണൂർ: ഭാരത കലാ സാഹിത്യ സദസ്സ് (BKSS) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘എഴുത്തുകാരനോടൊപ്പം ഒരു ദിനം’ എന്ന പേരിൽ സംഘടിപ്പിച്ച ഗൃഹാങ്കണ സാഹിത്യസദസ്സ് മലപ്പട്ടത്ത് സമാപിച്ചു. ശനിയാഴ്ച രാവിലെ 10.30 മുതൽ മലപ്പട്ടം മുനമ്പുകടവ് പാലത്തിന് സമീപമുള്ള മലപ്പട്ടം ഗംഗാധരന്റെ വസതിയിലാണ് പരിപാടി നടന്നത്.

സാമൂഹ്യ ചിന്തകനും സാംസ്കാരിക പ്രവർത്തകനുമായ പ്രൊഫസർ നാരായണൻ മാസ്റ്റർ സദസ്സ് ഉദ്ഘാടനം ചെയ്തു. ബി.കെ.എസ്.എസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ശോഭന ഇ ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ജിജു ഒറപ്പടി സ്വാഗതം പറഞ്ഞു. ‘മലപ്പട്ടം ഗംഗാധരൻ: എഴുത്ത്, ജീവിതം’ എന്ന വിഷയത്തിൽ കവിയും പ്രഭാഷകനുമായ ഡോ. ആനന്ദകൃഷ്ണൻ എടച്ചേരി മുഖ്യപ്രഭാഷണം നടത്തി.

തുടർന്ന് നടന്ന പാനൽ ചർച്ചയിൽ ഇ പി ആർ വേഷാല, ബഷീർ പെരുവളത്തുപറമ്പ്, ഒ എം മധുസൂദനൻ, കെ വി യശോദ ടീച്ചർ, മധു നമ്പ്യാർ മാതമംഗലം, വിജിനി കണ്ണൻ എന്നിവർ സംസാരിച്ചു. പ്രകാശൻ പൂക്കണ്ടം പാറ, എ.കെ. രാമചന്ദ്രൻ, മുരളിധരൻ പട്ടാന്നൂർ, ടി ഗംഗാധരൻ അടൂർ, വസന്ത ടീച്ചർ, ദിലേഷ് പി.പി എന്നിവർ കവിതകൾ ആലപിച്ചു.

വിന്നി ഗംഗാധരന്റെ ‘വിടായിത്തീർന്നവൾ’, പ്രേമചന്ദ്രൻ ചോമ്പാലയുടെ ‘മരം കൊത്തിയും മറ്റു ചിലതും’, ആലീസ് തോമസിന്റെ ‘സൂര്യക്ഷരങ്ങൾ’ എന്നീ പുസ്തകങ്ങൾ ചടങ്ങിൽ പരിചയപ്പെടുത്തി. ശശീന്ദ്രൻ ചാല, പ്രകാശൻ എൻ.പി പുത്തൂർ എന്നിവർ പുസ്തകങ്ങൾ അവതരിപ്പിച്ചു. നവപുരം മാനവ സൗഹൃദവേദി ഒരുക്കിയ ‘മിണ്ടലും പറയലും’, മഹേഷ് പെരിങ്ങോം അവതരിപ്പിച്ച മാജിക് മൊമെന്റ്സ് എന്നിവ പരിപാടിയുടെ ഭാഗമായി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വസന്തി, പി പുഷ്പരാജൻ, മലപ്പട്ടം പ്രഭാകരൻ, അനീസ് പി പി, രതീഷ് എം, എം വി അജിനാസ്, ടി പി മധുസൂദനൻ എന്നിവർ ആശംസകൾ നേർന്നു. മലപ്പട്ടം ഗംഗാധരന്റെ മറുപടി പ്രസംഗത്തിന് ശേഷം ജയദേവ് പി പി നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *