തമിഴ്നാട്ടില്‍ ഇടിയപ്പം വില്‍ക്കുന്നതിന് കടുത്ത നിബന്ധനകള്‍.ഇടിയപ്പം വില്‍ക്കുന്നതിന് ഇനി കടുത്ത നിബന്ധനകള്‍,ലൈസന്‍സ് വേണം.ഇരുചക്രവാഹനങ്ങളില്‍ ഇനി മുതല്‍ ഇടിയപ്പം വില്‍ക്കണമെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാണ്.ഗുണനിലവാരമില്ലാത്ത ഇടിയപ്പം കഴിച്ച് പലര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി.
സംസ്ഥാനത്തുടനീളം സൈക്കിളുകളിലും മറ്റ് ഇരുചക്ര വാഹനങ്ങളിലും ഇടിയപ്പം വില്‍ക്കുന്നവരുടെ എണ്ണം കൂടുതലാണ്.ഇവര്‍ ഇനി മുതല്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുക്കണമെന്ന് തമിഴ്‌നാട് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.പൊതുജനങ്ങളില്‍ നിന്ന് നിരന്തരം പരാതികള്‍ ലഭിച്ചിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍വഴി സൗജന്യമായായിരിക്കും ലൈസന്‍സ് ലഭിക്കുക.

