ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്റിഷ് മേര്‍ട്സിന്റെ ഇന്ത്യ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിനും സഹകരണത്തിനും വഴി തുറന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്റിഷ് മേര്‍ട്സും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതിരോധം, സാങ്കേതികവിദ്യ, ധാതുക്കള്‍ എന്നീ മേഖലകളില്‍ 19 സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സാങ്കേതിക വിദ്യകള്‍ കൈമാറുന്നതിനും പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ സംയുക്തമായി നിര്‍മ്മിക്കുന്നതിനും ധാരണയായി.പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കായി ജര്‍മ്മനി 1.24 ബില്യണ്‍ യൂറോയുടെ സഹായം പ്രഖ്യാപിച്ചു. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ജര്‍മ്മന്‍ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യാന്‍ ഇനി മുതല്‍ വിസയില്ലാത്ത ട്രാന്‍സിറ്റ് (Visafree transit) സൗകര്യം ലഭ്യമാകും.
അഹമ്മദാബാദിലെ അന്താരാഷ്ട്ര പട്ടം ഉത്സവത്തില്‍ പങ്കെടുത്ത ചാന്‍സലര്‍ ഇന്ന് ബെംഗളൂരുവിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

