ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ തന്ത്രി രാജിവരെ കുടുക്കി എ പ്ത്മകുമാറിന്റെ മൊഴി, ബോര്‍ഡിനെതിരേ തന്ത്രിമാര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കു തിരിച്ചടിയായി അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴി. കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രി കണ്ഠരര് രാജീവരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തിലാണെന്നാണ് മൊഴി.

അതേസമയം ശബരിമലയില്‍ സ്‌പോണ്‍സറാകാന്‍ പോറ്റി സര്‍ക്കാരില്‍ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തില്‍ പത്മകുമാര്‍ കൃത്യമായ ഉത്തരം നല്‍കിയില്ല. ഗോള്‍ഡ് പ്ലേറ്റിങ് ജോലികള്‍ സന്നിധാനത്തു തന്നെ ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് മാനുവലിനു വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിച്ചിരുന്നെന്നും പത്മകുമാര്‍ പറഞ്ഞു.

അതിനിടെ ബോര്‍ഡ് നേതൃത്വവും ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയതെന്ന് തന്ത്രിമാര്‍ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നല്‍കി. കണ്ഠരര് രാജീവരുടെയും കണ്ഠരര് മോഹനരുടെയും മൊഴിയാണ് അന്വേഷണ സംഘം തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *