ഓസ്‌ട്രേലിയയില്‍ പലയിടത്തും കാട്ടുതീ പടരുകയാണ്.ന്യൂസൌത്ത് വെയില്‍സില്‍മാത്രം 60ഇടത്താണ് കാട്ടുതീ. ഇരുപതിലധികം വീടുകള്‍ നശിച്ചു.30വീടുകള്‍ക്ക് കേടുപാടുണ്ടായി.അഗ്‌നിശമന സേനാംഗത്തിന് ജീവഹാനി ഉണ്ടായി.ടാസ്മാനിയയെന്ന കൊച്ചുദ്വീപില്‍ പോലും നിരവധി വീടുകള്‍ നശിച്ചു. തീര്‍ന്നില്ല..ഓഷ്യാനയിലടക്കം കാട്ടുതീ വ്യാപിക്കുകയാണ്.ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളായ അമസോണ്‍ കത്തിച്ചാമ്പലാവുകയാണ്.ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത വിധത്തിലാണ്.ആമസോണില്‍ കാട്ടുതീ പടരുന്നത്..
ഭൂമി നമുക്കായി പകുത്ത് നല്‍കിയ നല്ലൊരു ശതമാനം പച്ചപ്പ് നഷ്ടപ്പെടുന്നു…ഇരുട്ട് വ്യാപിക്കുന്നു.2050 ആകുമ്പോഴേക്കും സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഫലമായി ഒന്നര ദശലക്ഷം ഓസ്ട്രേലിയക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുമെന്ന് കഴിഞ്ഞയിടെ കാലാവസ്ഥ വകുപ്പ് പഠനം വ്യക്തമാക്കിയിരുന്നു.വെള്ളപ്പൊക്കം,ചുഴലിക്കാറ്റുകള്‍, ഉഷ്ണതരംഗങ്ങള്‍, വരള്‍ച്ച,കാട്ടുതീ തുടങ്ങിയ കഠിനമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ കൂടുതല്‍ പതിവായി ഉണ്ടാകുമെന്നായിരുന്നു റിപ്പോട്ട്.
നമ്മളെ പോലെ കുടിയേറിയെത്തിയ മലയാളികള്‍ക്ക് നമ്മുടെ ശ്വാസകോശമായി മാറിയതാണ് ഓസ്‌ട്രേലിയ.ഇതു നമ്മുടെ ജൈവകലവറ…ശുദ്ധവായുമണ്ഡലം.. അവയെയാണ് അന്ധാകാരം കണക്കേ ഇന്ന് തീ വിഴുങ്ങുന്നത്.നമുക്കറിയാം…ഭൂമിയിലെ ജീവജാലങ്ങളുടേയും ഭൂരിഭാഗം ഭൂപ്രദേശങ്ങളുടേയും മേല്‍ മനുഷ്യന് നേരിട്ട് നിയന്ത്രണവും സ്വാധീനവുമുണ്ട്.ആ സ്വാധീനത്തില്‍ പലപ്പോഴും ഉയര്‍ച്ച താഴ്ചകളുണ്ട്.അനസ്യൂതമത് തുടരുന്നു..ഇന്ന് വര്‍ധിച്ചുവരുന്ന മനുഷ്യന്റെ ഭോഗാസക്തിക്ക് മുന്നില്‍ കീഴടങ്ങുന്ന പ്രകൃതിയെയാണ് കാണുന്നത്.പ്രകൃതിയോ വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതികാര ദാഹിയായി മാറുകയും ചെയ്തു.കാലത്തിന്റെ കാവ്യനീതിയല്ലാതെ മറ്റെന്ത്?? ഓസ്‌ട്രേലിയ, കാനഡ,ആഫ്രിക്ക,നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ തുടങ്ങീ കൊച്ചുകേരളത്തില്‍പോലും കാട്ടുതീയുടെ ജ്വലനം കാണാം.
കഴിഞ്ഞ വര്‍ഷം നമ്മള്‍ കണ്ടത്,ലോസ് ആഞ്ചല്‍സ് കത്തുന്നതാണ്.വീണ്ടും,ഇപ്പോള്‍, 2019ന് ശേഷം ഏറ്റവും കടുത്ത വേനല്‍ എത്തിയിരിക്കുന്നു.വരണ്ട കാറ്റുകള്‍ തീയെ കൂടുതല്‍ കൊഴുപ്പിക്കുന്നു.സര്‍ക്കാര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തമാണെങ്കിലും,നമ്മളും നിതാന്ത ജാഗ്രത പാലിക്കണം.ഇന്ന് വിദൂരത്ത് കത്തുന്ന തീ,നാളെ നമ്മുടെ വീട്ടുവാതില്‍ക്കലുമെത്താം.
കാട്ടുതീ മനുഷ്യന് മാത്രമല്ല,മൃഗങ്ങള്‍ക്കും പല തരത്തിലുള്ള,വൃക്ഷ ലതാദികളും അന്യം നിന്നുപോകുന്ന ജന്തുജീവജാലങ്ങള്‍ക്കും ദോഷം ചെയ്യുന്നു.ഓസ്‌ട്രേലിയയില്‍ മാത്രം കാണപ്പെടുന്ന പല ജീവജാലങ്ങള്‍ക്കും വംശനാശം സംഭവിക്കുകയും ചെയ്യുന്നു. അങ്ങനെ ലോകം വളരെ വിദൂരത്ത് കണ്ടിരുന്ന ദുശകുനം നമുക്ക് മുന്നിലെത്തിയിരിക്കുന്നു.ക്രിയാത്കമായി പെരുമാറേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു.നമ്മുടെ വാസഗൃഹത്തില്‍ ഉത്തരവാദിത്വങ്ങള്‍ മറക്കാതെ പെരുമാറാന്‍ കാട്ടുതീ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു.
പ്രകൃതിയാകുന്ന കുടുംബത്തില്‍ അന്യം നിന്നു പോവുന്ന ജന്തുജീവജാലങ്ങളെപ്പോലും ഭൂമിയാകുന്ന വലിയ ഗൃഹത്തില്‍ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.ഒരുമനസോടെ അതിജീവനത്തിന്റെ പുതിയ പാഠം നാം പഠിക്കേണ്ടിയിരിക്കുന്നു.മനുഷ്യനന്മയ്ക്കും പ്രകൃതി നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട കാലമായിരിക്കുന്നു.. മനുഷ്യകുലത്തിന്റെ നാളെയെ കരുതിപ്പോറ്റാന്‍,പ്രകൃതിയോടും മനുഷ്യനോടും ഒരുപോലെ കരുണ ചൊരിയേണ്ട കാലഘട്ടമാണിത്.
നമ്മുടെ നിത്യജീവിതത്തിലെ ചെറുതെങ്കിലും ജാഗ്രതയുള്ള ഓരോ ചുവടും, ഈ മഹാദുരന്തം മുന്നറിയിപ്പായി തെളിയിക്കുന്ന സംരക്ഷണത്തിന്റെ വഴിയിലേക്ക് നമ്മെ നയിക്കട്ടെ.

