ലിവിങ് ടുഗദര്‍ പങ്കാളിയെ കൊല്ലാക്കൊല ചെയ്ത യുവമോര്‍ച്ച നേതാവ് അറസ്്റ്റില്‍, വീട്ടില്‍ പൂട്ടിയിട്ട് അഞ്ചുവര്‍ഷമായി മര്‍ദനം

കൊച്ചി: ലിവ് ടുഗദര്‍ ജീവിത പങ്കാളിയെ അതിക്രൂരമായി മര്‍ദിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഗോപു പരമശിവന്‍ അങ്ങേയറ്റം സാഡിസ്റ്റെന്നു ജീവന്‍ തിരിച്ചുകിട്ടിയ യുവതി മൊഴി നല്‍കി. അഞ്ചു വര്‍ഷത്തോളം യുവതിയെ പൂട്ടിയിട്ടെന്ന രീതിയില്‍ പീഡിപ്പിക്കുകയായിരുന്ന ഗോപുവിനെ കഴിഞ്ഞ ദിവസമാണ് തേവര പോലീസ് അറസ്റ്റ്‌ചെയ്തത്. ബെല്‍റ്റും ചാര്‍ജര്‍ കേബിളും ഷൂസും ഉപയോഗിച്ച് അതിക്രൂരമായി പീഡിപ്പിച്ചുവെന്ന് തടങ്കലില്‍ നിന്നു രക്ഷപെട്ട യുവതിയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ്‌ചെയ്തത്.

യുവതിയുടെ മൊഴിയില്‍ നിന്ന്-ഹെല്‍മറ്റ് നിലത്തു വച്ചുവെന്ന കുറ്റത്തിനാണ് രക്ഷപെട്ട ദിവസം മര്‍ദനമേല്‍ക്കേണ്ടതായി വന്നത്. എല്ലാ ദിവസവും ഉപദ്രവിക്കും. അതാണ് അയാളുടെ രീതി. കഴിഞ്ഞ ദിവസം ബോധം പോയ തന്നെ മരിച്ചുവെന്നു കരുതി ഉപേക്ഷിച്ച് ഗോപു പോകുകയായിരുന്നു. ആ സമയത്താണ് എഴുന്നേറ്റ് രക്ഷപെട്ടത്. അഞ്ചു വര്‍ഷമായി വീട്ടില്‍ നിന്നു പുറത്തിറങ്ങാനോ ആരെയും വിളിക്കാനോ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വരുന്ന കോളുകള്‍ എടുക്കുമ്പോള്‍ വടിയുമായി അടുത്തു നിന്ന് എന്താണു പറയേണ്ടതെന്നു പറഞ്ഞു തരും. അതു മാത്രമാണ് പറയാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നത്. മര്‍ദനമേറ്റ് കിടക്കുന്നതിന്റെ ചിത്രങ്ങള്‍ ഇയാള്‍ എടുത്തു സൂക്ഷിക്കുമായിരുന്നു. വെറുതെയിരിക്കുന്ന സമയം ഈ ചിത്രങ്ങള്‍ നോക്കി ആസ്വദിക്കുന്നതാണ് ഹോബി.

പട്ടിക്കും പൂച്ചയ്ക്കും പോലും അടികിട്ടിയാല്‍ ചോദിക്കാന്‍ ആരെങ്കിലും വരും. നിന്നെ കൊന്നിട്ടാല്‍ പോലും ചോദിക്കാന്‍ ആരും വരില്ല എന്നാണ് പറഞ്ഞിരുന്നത്. വീട്ടില്‍ നിന്ന് അയാള്‍ പുറത്തു പോകുന്നത് പൂട്ടിയിട്ട ശേഷമാണ്.

വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് പോലീസ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. ചേരാനല്ലൂര്‍ വടുതല ചാണ്ടി റോഡില്‍ അമ്പാട്ടു വീട്ടില്‍ ഫിലോമിന ടെസി എന്ന യുവതിക്കാണ് ഇയാളുടെ നിരന്തര പീഡനമേറ്റത്‌

Leave a Reply

Your email address will not be published. Required fields are marked *