ഓരേ വ്യക്തി, അഞ്ചു വര്‍ഷത്തിനിടെ രണ്ടു തവണ ആക്രമണം, മാരകമായി മുറിവേറ്റ യുവതി ചികില്‍സയില്‍

അഡ്‌ലെയ്ഡ്: ഒരേ വ്യക്തി തന്നെ 5 വര്‍ഷത്തിനിടെ രണ്ട് തവണ ആക്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി അഡ്‌ലെയ്ഡ് സ്വദേശിനിയായ യുവതി. റിവര്‍ ടോറന്‍സിന് (River Torrens) സമീപം ജോഗിങ്ങിനിടെയാണ് ജെസ്സിക്ക കവല്‍ (Jessica Cowell, 31) എന്ന യുവതിക്ക് നേരെ രണ്ടാമതും ആക്രമണമുണ്ടായത്.

ശരീരത്തില്‍ മാരകമായി മുറിവേറ്റ ജെസ്സിക്കയ്ക്ക് 32 തുന്നലുകള്‍ വേണ്ടിവന്നു. 2020-ല്‍ ആന്‍സ്റ്റി ഹില്ലില്‍ (Anstey Hill) വെച്ച് തന്നെ കത്തികൊണ്ട് ആക്രമിച്ച അതേ ആളാണ് ഇപ്പോഴും ആക്രമിച്ചതെന്ന് യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യ തവണ തെളിവുകളുടെ അഭാവത്തില്‍ ഇയാള്‍ക്കെതിരെയുള്ള കേസ് ഒഴിവാക്കിയിരുന്നു.

അക്രമിയെ കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും സൗത്ത് ഓസ്ട്രേലിയ പോലീസ് അറിയിച്ചു. വ്യായാമത്തിനായി പുറത്തിറങ്ങുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന സുരക്ഷാഭീഷണികള്‍ ചൂണ്ടിക്കാട്ടാനാണ് താന്‍ ഈ വിവരം പങ്കുവെക്കുന്നതെന്ന് ജെസ്സിക്ക പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *