ന്യൂഡൽഹി: രാജ്യത്തെ കാർഷികോൽപ്പാദനം ആഗോള വിപണിയിലെ ആവശ്യകതകൾ കൂടി കണക്കിലെടുത്ത് കയറ്റുമതി ലക്ഷ്യമിട്ടുള്ളതാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “കൃഷിയും ഗ്രാമീണ പരിവർത്തനവും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബജറ്റ് വെബിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും രാജ്യത്തിന്റെ ദീർഘകാല വികസന യാത്രയുടെയും ഏറ്റവും സുപ്രധാന ഘടകമാണ് കാർഷിക മേഖലയെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.’പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി’ (PM-KISAN), മിനിമം താങ്ങുവിലയിലെ (MSP) പരിഷ്കാരങ്ങൾ തുടങ്ങിയ നടപടികൾ രാജ്യത്തെ കാർഷിക മേഖലയെ മുൻപത്തേക്കാൾ ശക്തിപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വെറും ആഭ്യന്തര ആവശ്യങ്ങൾക്കായി മാത്രമല്ല, ആഗോളതലത്തിലുള്ള ഡിമാൻഡ് തിരിച്ചറിഞ്ഞ് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ കർഷകരെയും ഉൽപ്പാദന മേഖലയെയും സജ്ജമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

